vellakettu

വാഴൂര്‍: കുളിച്ചൊരുങ്ങി ഒരു യാത്രപോകാനിറങ്ങിയതാണ്. കൊടുങ്ങൂരെത്തിയാൽ ചെളിയിൽ കുളിച്ച് വന്നതിലും വേഗത്തിൽ തിരികെ വീട്ടിലേക്കാകും മടക്കം. കനത്തമഴയിൽ റോഡ് തോടായാൽ ചീറിപ്പായുന്ന വാഹനങ്ങൾ നാലുപാടും മലിനജലം തെറിപ്പിക്കും. പിന്നെ ദുരിതം നടന്നുപോകുന്ന നാട്ടുകാര്‍ക്കും ഇരുചക്രവാഹനയാത്രികർക്കുമാണ്. ചെളിയിൽ കുളിച്ചവർ ആരോട് പരാതി പറയാൻ.

ഒരു ചെറിയ മഴയിൽ പോലും കൊടുങ്ങൂരിൽ വെള്ളക്കെട്ടാണ്. ദേശീയപാതയില്‍ വലിയ വളവുകളും ഇറക്കവും കടന്നാണ് കൊടുങ്ങൂര്‍ ജംഗ്ഷനിലേക്കെത്തുന്നത്. ദേശീയപാതയില്‍ സി.പി.എം ഓഫീസ് ഭാഗത്തും പാലാ റോഡിലുമാണ് മഴവെള്ളം റോഡ് നിറഞ്ഞ് ഒഴുകുന്നത്.റോഡിനിരുവശവും ഓടയില്ലാത്തതാണ് പ്രധാനപ്രശ്നം.

അവിടെ ഒഴിഞ്ഞു,ഇവിടെ നിറഞ്ഞു

പ്രധാന ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടര്‍ന്ന് ഓട വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കിയിരുന്നു. എന്നാൽ മറ്റ് ഭാഗങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഇത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.