kasumavu

കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്തിൽ കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം ആരംഭിച്ചു. സംസ്ഥാന കശുമാവ് കൃഷി വ്യാപന ഏജൻസിയും പഞ്ചായത്തും ചേർന്ന് സൗജന്യമായിട്ടാണ് തൈകൾ നൽകുന്നത്. മൂന്നാം വർഷം ഫലം തരുന്ന അത്യുല്‍പാദനശേഷിയുള്ള 4500 കശുമാവ് ഗ്രാഫ്റ്റുകളാണ് വിതരണം ചെയ്യുന്നത്. അധികം പൊക്കം വയ്ക്കാത്ത പടരാതെ നിയന്ത്രിച്ച് വളർത്താവുന്ന തരം തൈകളാണിവ.

10 സെന്റ് സ്ഥലം ഉള്ളവർക്ക് 8 തൈകൾ മുതൽ ആവശ്യാനുസരണം തൈകൾ നല്‍കും. ആദ്യം അപേക്ഷ നല്‍കിയ കർഷകർക്കുള്ള 3000 തൈകളുടെ വിതരണമാണ് പൂർത്തിയായത്. അടുത്തഘട്ട വിതരണം ഓഗസ്റ്റിൽ നടക്കും.തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ജി.അരുൺകുമാർ, പഞ്ചായത്തംഗം ജിബി പൊടിപാറ, കൃഷി അസിസ്റ്റന്റുമാരായ എസ്.സബീർ, കെ.എൻ. ജയ്‌നി, ക്യാഷ്യു വികസന ഏജൻസി കോഡിനേറ്റർ വീണാമോൾ എന്നിവർ സംസാരിച്ചു.