കുടവെച്ചൂർ: കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2024-25 അദ്ധ്യയന വർഷം പ്രവേശനം ലഭിച്ച പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്വാഗതോത്സവവും കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടന്നു.
വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.പോൾ ആത്തപള്ളി അദ്ധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് മ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ പി.കെ മണിലാൽ, പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ട്രസ്റ്റിമാരായ വക്കച്ചൻ മണ്ണത്താലിൽ,പ്രിൻസിപ്പാൾ സിസ്റ്റർ ടെറസിൻ എന്നിവർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു.