pt

കോട്ടയം :നീറ്റ് , നെറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാർത്ഥികളുടെ ഭാവി പന്താടുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജില്ലാ ഏരിയ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കളക്ടറേറ്റിൽ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി വി.വി വിമൽ കുമാർ, ഏരിയ സെക്രട്ടറി മനേഷ് ജോൺ എന്നിവർ സംസാരിച്ചു. ടൗൺ ഏരിയയിൽ ടി ഷാജി ഉദ്ഘാടനം ചെയ്തു.