കോട്ടയം: പി.ദാസപ്പൻ നായർ അനുസ്മരണ സമ്മേളനവും ചാരിറ്റി പ്രവർത്തനോദ്ഘാടനവും ഞായറാഴ്ച വൈകിട്ട്4ന് തിരുനക്കരബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കും. സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. തോമസ് ജേക്കബ് അനുസ്മരണ പ്രസംഗവും നടത്തും. എസ്.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.പ്രഥമ ട്രസ്റ്റ് പുരസ്ക്കാരം ലഭിച്ച മള്ളിയൂർപരമേശ്വരൻ നമ്പൂതിരി നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ, കെ.സുരേഷ് കുറുപ്പ്,​ കെ.അനിൽകുമാർ, എം.മധു, വി.ജയകുമാർ,എച്ച്. രാമ നാഥൻ, സി.പി മധുസുദനൻ, ടി.എൻ.ഹരികുമാർ സന്തോഷ് സി വാര്യർ, ജയകുമാർ തിരുനക്കര, കെ.ബി ഹരിക്കുട്ടൻ എന്നിവർ പ്രസംഗിക്കും.