തലയോലപ്പറമ്പ്: ബി.ഡി.ജെ.എസ് തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റി രൂപീകരിച്ചു. പ്രസിഡന്റായി പി.കെ ശശിധരൻ തലയോലപ്പറമ്പ്, ജന.സെക്രട്ടറിയായി ശിവദാസൻ മറവന്തുരുത്ത്, വെള്ളൂർ, ചെമ്പ്, ഉദയനാപുരം പഞ്ചായത്തിലെ അംഗങ്ങളിൽ നിന്നും വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരേയും കെ.ബി.കുഞ്ഞുമോനെ ഖജാൻജിയായും തിരഞ്ഞെടുത്തു.
കേരളത്തിന് അനുവദിച്ചിട്ടുള്ള ആൾ ഇന്ത്യാ മെഡിക്കൽ സയൻസ് (എയിംസ് ) വൈക്കം താലൂക്കിലെ വെള്ളൂരിൽ സ്ഥാപിക്കണമെന്നും വൈക്കം പട്ടണത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും പ്രാധാന്യം കണക്കിലെടുത്ത് വൈക്കം റോഡ് റയിൽവെ സ്റ്റേഷനിൽ കൂടുതൽ എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ അനിൽകുമാർ, ഷാജി ശ്രീ ശിവം, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി റജിമോൻ എന്നിവർ പ്രസംഗിച്ചു.