ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളേജ് എയ്ഡഡ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കെമിസ്ട്രി വിഭാഗത്തിലാണ് ഒഴിവ്. ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനു മുമ്പായി കോട്ടയം മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിലെ അതിഥി അദ്ധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷാ ഫോറം കോളേജ് വെബ്‌സൈറ്റിൽ (www.ststephens.net.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ നാലിന് മുമ്പ് നേരിട്ടോ ഇമെയിലിലോ (ingo@ststephens.net.in) ലഭിക്കണം. -9446540127