
കോട്ടയം : ജീവിതശൈലി രോഗങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമൃതം ഫുഡ് എക്സ്‌പോയുമായി വെള്ളാവൂർ പഞ്ചായത്ത്. നാളെ രാവിലെ 10 മുതൽ 2 വരെ മണിമല കാർഡിനൽ പടിയറ പബ്ലിക്ക് സ്‌കൂളിൽ നടക്കുന്ന പരിപാടി മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ശ്രീജിത്ത് അദ്ധ്യക്ഷത വഹിക്കും. ഡയബറ്റോളജിസ്റ്റ് ഡോ. ടി.എം ഗേപിനാഥപിള്ള ക്ലാസിന് നേതൃത്വം നൽകും. മേളയിൽ പങ്കെടുക്കുന്നവർക്കെല്ലാം ചെറുധാന്യങ്ങൾ ഉൾപ്പെടുത്തിയ ഉച്ചഭക്ഷണം നൽകും. ചെറുധാന്യങ്ങളുടേയും ധാന്യവിഭവങ്ങളുടേയും പ്രദർശനവും വില്പനയും ക്രമീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ശ്രീജിത്ത്, മുഹമ്മദ് റിയാസ് കാൾട്ടെക്സ്, ജോയി മുണ്ടാംമ്പള്ളി,
സക്കറിയ എബ്രഹാം, ടി.കെ ഷിനിമോൾ, ബിനോദ് ജി. പിള്ള, ഡോ. ബി. അരുൺ കൃഷ്ണ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.