
കോട്ടയം : ജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ച് ചങ്ങനാശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ അഞ്ച് അദ്ധ്യാപികമാരെ സ്ഥലം മാറ്റിയതിൽ പ്രതിഷേധവുമായി ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.എ. മുൻ പ്രിൻസിപ്പളിനെതിരെ പരാതി നൽകിയവരെ വയനാട്ടിലേക്കടക്കം മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് ജില്ലാ കമ്മിറ്റി പറഞ്ഞു. മുൻ പ്രിൻസിപ്പൽ സ്വകാര്യതയിലും വ്യക്തിസ്വാതന്ത്ര്യത്തിലും ഇടപെട്ടെന്ന് ആരോപിച്ച് സ്ഥലം മാറ്റപ്പെട്ടവരിൽ ചിലർ വനിതാ കമ്മിഷന് പരാതി നൽകിയിരുന്നു. കമ്മിഷൻ അദ്ധ്യാപകർക്ക് അനുകൂല റിപ്പോർട്ടാണ് നൽകിയത്. പിന്നീട് പ്രിൻസിപ്പൽ സ്ഥലം മാറിപ്പോയി. ഇതിന്റെ വൈരാഗ്യമാണ് കൂട്ട സ്ഥലംമാറ്റത്തിന്റെ പിന്നിലെന്നാണ് ആക്ഷേപം.