കോട്ടയം: തായ്‌ലാൻഡ് സർക്കാരന്റെ ടൂറിസം അതോറിറ്റി ഒഫ് തായ്‌ലന്റ് (ടി.എ.ടി) സംഘടിപ്പിക്കുന്ന സമ്മിറ്റിലേക്ക് കേരളത്തിലെ ടൂറിസം സംഘടനയായ മൈ കേരളാ ടൂറിസം അസോസിയേഷന് (എം.കെ.ടി.എ) ക്ഷണം. ആഗസ്റ്റ് 21 മുതൽ 25 വരെ തായ്‌ലാന്റിലും കാഞ്ചന ബുരിയിലുമായി നടക്കുന്ന സമ്മിറ്റിൽ അസോ. അംഗങ്ങളായ 40 ഓളം ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ് കുമാർ എന്നിവർ പറഞ്ഞു.