
കോട്ടയം: ക്നാനായ സമുദായ ഭരണഘടന ഭേദഗതി തീരുമാനങ്ങൾ കോട്ടയം മുൻസിഫ് കോടതി തടഞ്ഞു. പാത്രയർക്കീസ് ബാവയുടെ അധികാരം വെട്ടി ചുരുക്കിയുള്ള ഭേദഗതികൾ നടപ്പാക്കുന്നതാണ് സ്റ്റേ ചെയ്തത്. ക്നാനായ സമുദായ സഹായ മെത്രാന്മാർ നൽകിയ കേസിലെ നിരോധന ഹർജിയിലാണ് കോടതി ഉത്തരവ്. ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിന് എതിരായ ഹർജി കീഴ്‌ക്കോടതി പരിഗണിച്ച് ഉത്തരവ് പറയുന്നത് വരെ തീരുമാനം നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. കേസിൽ വിചാരണ നടത്തി അന്തിമ വിധി ഉണ്ടാകുന്നത് വരെ സ്റ്റേ അനുവദിച്ചാണ് നിരോധന ഹർജി മുൻസിഫ് കോടതി തീർപ്പാക്കിയത്.