psc

കോട്ടയം : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്, മലയാളം മീഡിയം) (ഒന്നാം എൻ.സി.എ ഹിന്ദു നാടാർ) (കാറ്റഗറി നമ്പർ 211/2023) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കുള്ള അഭിമുഖം പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസിൽ ജൂലായ് മൂന്നിന് രാവിലെ 10ന് നടക്കും. ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്. അസൽ തിരിച്ചറിയൽ രേഖ, യോഗ്യത, വെയ്‌റ്റേജ്, കമ്മ്യൂണിറ്റി തെളിയിക്കുന്ന അസൽ രേഖകൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. പ്രൊഫൈലിൽ ലഭ്യമാക്കിയിരിക്കുന്ന അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റർവ്യൂ സമയത്ത് നൽകണം.