vishnuu

വൈക്കം : ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നഴ്സിംഗ് അസിസ്റ്റന്റിനെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തലയാഴം പുത്തൻപാലം കൊട്ടാരത്തിൽ വിഷ്ണു (26) നെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന വിഷ്ണു നെറ്റിയിൽ മുറിവ് പറ്റിയതിനെ തുടർന്ന് ഡോക്ടറെ കണ്ടശേഷം ഡ്രസ്സ് ചെയ്യുന്നതിനായി ഡ്രസ്സിംഗ് റൂമിലെത്തി. നഴ്‌സിംഗ് അസിസ്റ്റന്റ് മുറിവ് ക്ലീൻ ചെയ്യുന്നതിനിടയിൽ പുറത്തേക്ക് ചാടാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടെ അസഭ്യംപറയുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. എസ്.ഐ ജോർജ് മാത്യു, സി.പി.ഒമാരായ പ്രവീണോ, വിജയശങ്കർ, ജാക്‌സൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കി.