
കടുത്തുരുത്തി : ബിവറേജിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മുട്ടുചിറ ആയാംകുടി മേലേടത്തു കുഴുപ്പിൽ അനുരാഗിനെ (27) ആണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ആദിത്യപുരത്തെ ബിവറേജിലെത്തിയ മുട്ടുചിറ സ്വദേശിയായ യുവാവിനെയാണ് ഷേവിംഗ് ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. എസ്.എച്ച്.ഒ കെ.ധനപാലൻ, എസ്.ഐമാരായ ശരണ്യ എസ്.ദേവൻ, സജി ജോസഫ്, സി.പി.ഒ മധു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി.