
കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റിയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ച് അക്രമാസക്തം. പ്രധാന കവാടത്തിലെ ഷട്ടർ പൊളിച്ച് അകത്തു കടന്ന പ്രവർത്തകർ വൈസ് ചാൻസലറെ ഉപരോധിച്ചു. സർവകലാശാല ഫീസ് വർദ്ധനവ് പുന:പരിശോധിക്കുക,ഡി.എസ്.എസിന്റെ പ്രവർത്തനം ഓൺലൈനാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം അമൽ എബ്രഹാം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.