cow

കുമരകം : ഏറ്റുമാനൂർ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിന്റേയും, അട്ടിപ്പീടിക ക്ഷീരസഹകരണ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30 ന് അട്ടിപ്പീടിക ക്ഷീരസഹകരണ സംഘത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തും. ബ്ലോക്ക് പഞ്ചായത്തംഗം മേഘലാ ജോസഫ് ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് കെ.എസ് സലിമോൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്തംഗം ഷിമാ രാജേഷ്, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസുകളും ഇതിനോടനുബന്ധിച്ചുണ്ടെന്ന് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ രാജി എസ്.മണി അറിയിച്ചു.