കോട്ടയം: കേരള പൊലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഇന്ന് ഉച്ചക്കഴിഞ്ഞ് 3.30 ന് കോട്ടയം ഫ്ലോറൽ പാലസ് കോൺഫറൻസ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ഷിനോദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ.വി പ്രദീപൻ, ജനറൽ സെക്രട്ടറി വി.സുഗതൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രേംജി കെ.നായർ, ജില്ലാ സെക്രട്ടറി എം.എസ് തിരുമേനി തുടങ്ങിയവർ പങ്കെടുക്കും.