
കോട്ടയം : ആകാശപാത നിർമാണം തടസപ്പെടുത്തുന്ന സർക്കാരും, സി.പി.എമ്മും വസ്തുതാവിരുദ്ധ കാര്യങ്ങൾ ആരോപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്. പദ്ധതിയുടെ നടപടിക്രമങ്ങൾ സുതാര്യമായി പൂർത്തിയാക്കിയതിന് ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. അഞ്ച് റോഡുകൾ സംഗമിക്കുന്ന തിരക്കേറിയ സ്ഥലമെന്ന് കണ്ടെത്തിയ ശീമാട്ടി റൗണ്ടാനയിൽ കാൽനടയാത്രക്കാരുടെ തിരക്കും അപകടങ്ങളും ഒഴിവാക്കാനാണ് നാറ്റ്പാക്കിന്റെ പഠനറിപ്പോർട്ട് പ്രകാരം പദ്ധതിക്ക് രൂപം നൽകിയത്. ഇത് അനുവദിക്കില്ലെന്ന് സി.പി.എം പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആയതോടെയാണ് കോട്ടയത്ത് വികസനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.