k

കോട്ടയം: ഇടത്-വലത് മുന്നണികൾ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന സത്യം പറഞ്ഞ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി ഐക്യദാർഢ്യ സമ്മേളനം നടത്തും. ജൂലായ് 3ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഡോ.കെ..എസ്. രാധാകൃഷ്ണനും,അഞ്ചിന് എറണാകുളം ടൗൺഹാളിൽ അഡ്വ.കെ.രാംകുമാറും ഉദ്ഘാടനം ചെയ്യും. സംസ്ഥാന വക്താവ് ഇ.എസ്.ബിജു,നേതാക്കളായ പി.എസ്.പ്രസാദ്,പ്രൊഫ.ബി.ഹരിലാൽ,മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.