shajimol

തലയോലപ്പറമ്പ് : സമഗ്രശിക്ഷാ കേരളം വൈക്കം ബി.ആർ.സിയുടെ നേതൃത്വത്തിൽ ശ്രവണ, ചലന, ബുദ്ധി പരിമിതിയുള്ള കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, മെമ്പർമാരായ എം അഞ്ജു, അനിത സുഭാഷ്, വിജയമ്മ ബാബു, ബി.പി.സി കെ.എസ് ബിജുമോൻ, ഡയറ്റ് ഫാക്കൽറ്റി ജയശ്രീ, ബി.ആർ.സി ട്രെയ്‌നർ സാറാ ഗ്ലാഡിസ് എന്നിവർ പ്രസംഗിച്ചു. ഡോ. രഞ്ജിത്ത്, ഡോ. ജോസ് തോമസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജോമോൻ ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.