വൈക്കം: തോട്ടകം സർക്കാർ സ്‌കൂളിന് സമീപം പുതിയ ബാർ അനുവദിക്കരുതെന്ന് ഗുരുധർമ്മപ്രചരണസഭ വെച്ചൂർ പഞ്ചായത്ത് കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം, സഭ വെച്ചൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.എം.വിനോഭായ്, സെക്രട്ടറി പി.ജി.ഷാജി, സുധാകരൻ എന്നിവർ പ്രസംഗിച്ചു.