
വൈക്കം : വൈക്കം താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 97 കരയോഗങ്ങളിലെ വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതിയ്ക്കായി വായ്പാ വിതരണ മേള നടത്തി. 252 സംഘങ്ങൾക്കായി 62 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. എം.എസ്.എസ്.എസ് പ്രസിഡന്റ് സി.പി നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ.ആർ.നായർ, ധനലക്ഷ്മി ബാങ്ക് റീജിയണൽ ഹെഡ് വി.വി ശ്രീകാന്ത്, സീനിയർ മാനേജർ രാജേഷ് അലക്‌സ്, ബ്രാഞ്ച് മാനേജർ സി.പി സുരേഷ്, ട്രോബിൻ.കെ.ശശിധരൻ, ജയലക്ഷ്മി, പി.എസ് വേണുഗാപാലൻ നായർ, എസ്.ജയപ്രകാശ്, ജി.ശങ്കരൻ നായർ, വി.കെ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.