മാന്നാനം: എസ്.എൻ.ഡി.പി യോഗം മാന്നാനം ശാഖയിലെ ഗുരുദേവ് മൈക്രോയൂണിറ്റ് യോഗം ഇന്ന് രാവിലെ 9 ന് അമലഗിരി കാർത്തികയിൽ ബിനോ ജി.നാഥിന്റെ വസതിയിൽ നടക്കും. അതിരമ്പുഴ പഞ്ചായത്ത് വികസന സമിതിഅംഗം പി.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. പി.വി.മോഹനൻ അദ്ധ്യക്ഷത വഹിക്കും. പി.ജി ശശിധരൻ റിപ്പോർട്ട് അവതരിപ്പിക്കും. എം.എസ്.അനീഷ് കുമാർ, എം.എം.സതീഷ് കുമാർ, പി.സി.സത്യൻ, പി.കെ.തങ്കപ്പൻ എന്നിവർ സംസാരിക്കും.