
പാലാ : ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പാലാ സ്‌പോർട്‌സ് അരീന ഇൻഡോർ സ്റ്റേഡിയത്തിൽ മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ അസോസിയേഷൻ ജില്ല പ്രസിഡന്റ് കുഞ്ഞ് മൈക്കിൾ മണർകാട്ട് അദ്ധ്യക്ഷനായി. സെക്രട്ടറി ലൗജൻ എൻ.പി, ബിജോമോൻ ജോർജ്ജ്, ജി. ശ്രീകുമാർ, സിജു സി.എസ് തുടങ്ങിയവർ സംസാരിച്ചു. മത്സരം ഇന്ന് സമാപിക്കും. വിജയികൾക്ക് മുൻ ഇന്റർനാഷനൽ
ബാഡ്മിന്റൺ താരം ആൽവിൻ ഫ്രാൻസീസ് സമ്മാനദാനം നിർവഹിക്കും. മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ, പാലാ എസ്.എച്ച്.ഒ ജോബിൻ ആന്റണി എന്നിവർ പങ്കെടുക്കും.