
ഏറ്റുമാനൂർ : മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യപദ്ധതികളുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി സൗജന്യ ആയുർവേദ ക്യാമ്പും, അസ്ഥിരോഗ നിർണയവും നടത്തി. കൗൺസിലർ രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ദിനേശ് ആർ ഷേണായ് അദ്ധ്യക്ഷത വഹിച്ചു. കെ എം രാധാകൃഷ്ണ പിള്ള, ഡോ. ജയലക്ഷ്മി, ഡോ. ശ്രീദേവി എം, ഡോ. മഞ്ജു എ ജോസ്, പ്രീതി ഭാർഗവൻ, ബി.സുനിൽകുമാർ, അമ്മിണി സുശീലൻ നായർ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് 1500 രൂപ ചെലവ് വരുന്ന 'ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ്' സൗജന്യമായി ചെയ്ത് നൽകി.