bank

പൊന്‍കുന്നം : സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ നന്മയ്ക്ക് കരുത്തേകാന്‍ ഒരുമിക്കാം എന്ന മുദ്രവാക്യമുയര്‍ത്തി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി പൊന്‍കുന്നത്ത് ജനകീയ ക്യാമ്പയിന്‍ നടത്തി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡ സി.ആര്‍.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്റ് അരുണ്‍ എസ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്റ്റര്‍ ഷമീര്‍ വി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പൊന്‍കുന്നം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.സേതുനാഥ്, ജില്ലാ പഞ്ചായത്ത് അംഗം ടി.എന്‍.ഗിരീഷ് കുമാര്‍, യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം പി.ജി.ജയമോള്‍ എന്നിവര്‍ സംസാരിച്ചു. എ.ജെ.ഗിരീഷ് കുമാര്‍ സ്വാഗതവും, ടി.ആര്‍.രവീചന്ദ്രന്‍ നന്ദിയും പറഞ്ഞു.