കോട്ടയം: ഹയർ സെക്കൻഡറിക്ക് കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കെ.എസ്.സി സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ വിദ്യാർത്ഥികൾ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന നീറ്റ്, നെറ്റ് പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ, ഇതുവരെയുണ്ടായ ക്രമക്കേടുകൾ ആവർത്തിക്കാതെ, കുറ്റമറ്റ നിലയിൽ തുടർന്ന് പരീക്ഷ നടത്താൻ കഴിയുന്ന വിധത്തിൽ ദേശീയ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പിജെ ജോസഫ് അഭ്യർത്ഥിച്ചു.
കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നേതാക്കളായ മുൻ പി.സി തോമസ് ,അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, എംപി അഡ്വ. ജോയ് എബ്രഹാം,എം.എൽ.എ തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ പ്രസംഗിച്ചു
കെ എസ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ മരീന മോൻസ്, ജോർജ് മാത്യു, തേജസ് ബി. തറയിൽ, അഭിഷേക് ബിജു, എഡ്വിൻ ജോസ്,ജൂൻസ് എൻ. ജോസ്, അനന്തു സി അനിൽ, സ്റ്റീഫൻ തങ്കച്ചൻ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഡെൽവിൻ ജോസ്, നെൽവിൻ മാത്യു എന്നിവർ സംഘടനാ ചർച്ചകൾക്ക് നേതൃത്വം നൽകി.