police

കോട്ടയം: കേരളാ പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനുള്ള സ്വാഗതസംഘം രൂപീകണ യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എസ്.ആർ ഷിനോദാസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് മുഖ്യാതിഥിയായി. നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ഓഫീസേഴ്സ് അസോ. ജനറൽ സെക്രട്ടറി വി സുഗതൻ, സംസ്ഥാന ജോ.സെക്രട്ടറി പ്രേംജി കെ നായർ, ജില്ലാ സെക്രട്ടറി എം എസ് തിരുമേനി, കോട്ടയം ഡിവൈ.എസ്പി എം.കെ മുരളി, വെസ്റ്റ് എസ്.എച്ച്.ഒ എം ശ്രീകുമാർ, ഈസ്റ്റ് എസ്.ച്ച്.ഒ അനീഷ് ജോയ് എന്നിവർ സംസാരിച്ചു. ഇ.വി. പ്രദീപൻ സ്വാഗതവും, എം.എം. അജിത് കുമാർ നന്ദിയും പറഞ്ഞു.