cmp

ഏറ്റുമാനൂർ: ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരതീയ ചികിത്സാ വകുപ്പ് ആയുർവേദ ആശുപത്രിയുടെയും കോട്ടയ്ക്കൽ ആര്യവൈദ്യശാല ഏറ്റുമാനൂർ ഏജൻസിയുടെയും സഹകരണത്തോടെ സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും അസ്ഥിരോഗ നിർണയവും നടത്തി. നഗരസഭ കൗൺസിലർ രശ്മി ശ്യാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ദിനേശ് ആർ.ഷേണായ് അദ്ധ്യക്ഷത വഹിച്ചു. റെസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ അപക്‌സ് കൗൺസിൽ പ്രസിഡന്റ് കെ.എം രാധാകൃഷ്ണപിള്ള, ഏറ്റുമാനൂർ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ജയലക്ഷ്മി, അതിരമ്പുഴ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.എം.ശ്രീദേവി, ഡോ.മഞ്ജു എ.ജോസ്, പ്രീതി ഭാർഗവൻ, ബി.സുനിൽകുമാർ, അമ്മിണി സുശീലൻ നായർ എന്നിവർ പങ്കെടുത്തു. സെമിനാറിന് ഡോ.ജി. ഗോകുൽ നേതൃത്വം നൽകി.