മുണ്ടക്കയം: മുറികല്ലുംപുറം പട്ടികജാതി കോളനി ഇനി അറിയപ്പെടുക അംബേദ്കർ നഗർ എന്നായിരിക്കും. മുണ്ടക്കയം പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് മുറികല്ലുംപുറം കോളനി. പട്ടികജാതി വകുപ്പ് മുറികല്ലുംപുറത്തിന് അനുവദിച്ച 50 ലക്ഷം രൂപയുടെ അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അംബേദ്കർ നഗർ എന്ന പേര് പ്രഖ്യാപിച്ചത്. മുൻ ഗ്രാമപഞ്ചായത്ത് അംഗം ജിജി നിക്കോളാസ് ആമുഖപ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ലിസി ജിജിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും, മികച്ച കർഷകരെ ആദരിക്കലും എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അദ്ധ്യക്ഷനായിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോഷി മംഗലം, ഷിഫാ, സിനിമോൾ തടത്തിൽ, ജാൻസി തോട്ടിപ്പാട്ട്, ബോബി കെ. മാത്യു, ബെന്നി ചേറ്റുകുഴി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ് രാജു, ഷാജി അറത്തിൽ, എം.വി വർക്കി, ജോഷി ജോബ്, ഷാജി തട്ടാംപറമ്പിൽ, ഷിജു കൈതമറ്റം, പി.സി തോമസ്, ബ്ലോക്ക് പട്ടികജാതി ഓഫീസർ അനീഷ്‌ വി. നായർ, നിർമ്മിതി അസിസ്റ്റന്റ് എൻജിനീയർ അനികുമാർ തുടങ്ങിയവർ സംസാരിച്ചു.