
ചങ്ങനാശേരി : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷികപദ്ധതിയുടെ ഭാഗമായി തൃക്കൊടിത്താനം മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല കതിർ കർഷക ക്ലബ് ചെണ്ടുമല്ലിപൂ കൃഷി ആരംഭിച്ചു. തൈ നടീലിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് സുനിത സുരേഷ് നിർവഹിച്ചു. വായനശാല പ്രസിഡന്റ് ടി.കെ സുനിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് അംഗം ഉഷാ രവീന്ദ്രൻ, കുടുംബശ്രീ സിഡിഎസ് അംഗം ബീന പ്രസാദ്, വായനശാല ഭരണസമിതി അംഗം സരസമ്മ കൊടൂർ, വായനശാല കർഷക ക്ലബ്ബ് പ്രവർത്തകരായ ശ്യാം മോഹൻ, ശരണ്യ, ബിജു വർഗീസ്, അനീഷ് കുമാർ.എസ്, അഭിജിത്ത് പി.സുശീലൻ, പരമേശ്വരൻ കാമ്പിശേരി, സ്ഥലഉടമ ബിജി രഘു എന്നിവർ പങ്കെടുത്തു.