
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 4157ാം നമ്പർ കരിപ്പാടം ശാഖയിൽ നടന്ന ശ്രീനാരായണകുടുംബ സംഗമവും അവാർഡ് വിതരണവും യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബേബി ആനിക്കാട് അദ്ധ്യക്ഷത വഹിച്ചു. സജീവ് മാവുങ്കൽ സ്വാഗതം പറഞ്ഞു. വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജയ അനിൽ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ശാഖാ സെക്രട്ടറി എൻ.എസ്. ഹർഷൻ സംഘടനാ സന്ദേശം നൽകി. ശാന്തമ്മ സുകുമാരൻ, സന്തോഷ് കണിയാർ കുന്നേൽ, ഷൈനി വിനോദ്, രാജപ്പൻ ചൈതന്യ, ഈ ആർ നാടേഷൻ, അനിത ഹർഷൻ, സുധി ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീനിധി ശിവന്റെ ഗുരുദേവ പ്രഭാഷണവും കുട്ടികളുടെ വിവിധ കലാപരിപാടികളും ഗുരുദേവ കലാസമിതിയുടെ നവീന കൈകൊട്ടി കളിയും നടത്തി.