prdpp

വൈക്കം : ഭാര്യയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഉദയനാപുരം മണ്ണംമ്പള്ളി പ്രദീപ് കുമാർ (47) നെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. വൈക്കം എസ്.എച്ച്.ഒ ദ്വിജേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.