കോട്ടയം : നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ആറിന് ആകാശപാതയ്ക്ക് കീഴെ ഉപവാസമിരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മന്ത്രി കെ.ബി ഗണേഷ് കുമാർ നടത്തിയ പരാമർശം ഒരു ജനതയെ അപമാനിക്കാൻ വേണ്ടിയാണ്. അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. പദ്ധതിയ്ക്ക് തടസവാദമാണ് സി.പി.എം നടത്തുന്നത്. ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ല, അത് ഫയൽ പരിശോധിച്ചാൽ മനസിലാകും. പൊളിച്ചു നീക്കുകയാണെങ്കിൽ ബദൽ എന്തെന്ന് സർക്കാർ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.