
കട്ടപ്പന : എസ്.എൻ.ഡി.പി യോഗം കാഞ്ചിയാർ 2219 ാം നമ്പർ ശാഖയിൽ ബാലവേദി പ്രവേശനോത്സവം സംഘടിപ്പിച്ചു. മേൽശാന്തി നിഷാന്ത് തന്ത്രിയുടെ നേതൃത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചനയും, വിളക്ക് പൂജയും നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിധു ഏ.സോമൻ ഉദ്ഘാടനം ചെയ്തു.  ശാഖാ പ്രസിഡന്റ് വിനോദ്, വൈസ് പ്രസിഡന്റ് രാജു നിവർത്തിൽ, യൂണിയൻ കമ്മിറ്റിയംഗം പ്രകാശ്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ പി.ഡി മനോഹർ, വനിതാസംഘം, കുമാരിസംഘം യൂത്ത്മൂവ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.