
കട്ടപ്പന :പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എ.ഗോകുലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം മോബിൻ മോഹൻ, ജില്ലാ സെക്രട്ടറി കെ.ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി കെ.എ മണി, വനിതാസാഹിതി ജില്ലാ പ്രസിഡന്റ് ഷേർലി മണലിൽ, സെക്രട്ടറി പി.എം ശോഭനകുമാരി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന നാടക അവാർഡ് ജേതാവ് കെ.സി ജോർജ്, യുവധാര കവിത പുരസ്‌കാര ജേതാവ് റോബിൻ എഴുത്തുപുര, ആശാൻ യുവകവി പുരസ്‌കാരം നേടിയ സുബിൻ അമ്പിത്തറയിൽ, അഷിത സ്മാരക കഥാപുരസ്‌കാര ജേതാവ് സൗമ്യ ചന്ദ്രശേഖർ എന്നിവരെ അനുമോദിച്ചു.