
കുമളി: ശ്രീനാരായണഗുരുദേവൻ തുടങ്ങിയ കേരള നവോത്ഥാന പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സന്ദേശവാഹകൻ ഡോ.പൽപ്പുവായിരുന്നുവെന്ന് എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ പറഞ്ഞു. കുമളി ശാഖയിലെ കുമാരനാശാൻ കുടുംബയോഗ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബയോഗം ചെയർമാൻ ബിനു മഴുവൻചേരിൽ അദ്ധ്യക്ഷനായിരുന്നു. ശാഖാ പ്രസിഡന്റ് പുഷ്‌ക്കരൻ മണ്ണാറത്തറ സെക്രട്ടറി സജിമോൻ എൻ.കെ, കുടുംബയോഗം കൺവീനർ കമലമ്മ തങ്കപ്പൻ, വനിതാസംഘം പ്രസിഡന്റ് മീനാക്ഷി ഗോപി വൈദ്യർ, സെക്രട്ടറി പ്രീതി രാജപ്പൻ,യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പ്രശാന്ത് കെ.എസ്, സെക്രട്ടറി ഷിബു കെ.കെ. എന്നിവർ പ്രസംഗിച്ചു.