
തൊടുപുഴ: ശബ്ദ കലാകാരന്മാരുടെ സംഘടനയായ നാച്വറൽ ആർട്ടിസ്റ്റ് ഓഫ് വോയിസിന്റെ(നാവ്) അഞ്ചാമത് സൗഹൃദ കൂട്ടായ്മ നടന്നു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിൽ ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കലാകാരന്മാരായ ചിന്തുരാജ്, ലൂയിസ് മേലുകാവ്, സൗമ്യ ബിജു, അതുൽ ചിന്തുരാജ് എന്നിവരും പ്രമുഖ ശബ്ദ കലാകാരന്മാരായ കെ.കെ വിശ്വംബരൻ, കെ.എസ് വാവ, മധു പ്രണവം, ആർട്ടിസ്റ്റ് മോഹനൻ, വിഴിക്കത്തോട് ജയകുമാർ, വാരപ്പെട്ടി സുനി എന്നിവർ മുഖ്യാതിഥികളായി. യു.എൻ ചന്ദ്രൻ, ചിന്തുരാജ്, അതുൽ ചിന്തുരാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.