axis
ആക്‌സിസ് ബാങ്ക് - മാസ്റ്റർ കാർഡ് എൻ.എഫ്‌.സി സൗണ്ട് ബോക്‌സ്

കൊച്ചി: ആക്‌സിസ് ബാങ്ക് മാസ്റ്റർ കാർഡുമായി സഹകരിച്ച് ഏഴിലേറെ ഭാഷകളിൽ ഇടപാടു സംബന്ധിച്ച സന്ദേശങ്ങൾ ലഭിക്കുന്ന എൻ.എഫ്.സി സൗണ്ട് ബോക്‌സ് പുറത്തിറക്കി. ഭാരത് ക്യുആർ, യു.പി.ഐ, ടാപ് ആന്റ് പേ, ടാപ് ആന്റ് പിൻ തുടങ്ങിയവ ഈ ഒരൊറ്റ സംവിധാനത്തിലൂടെ സ്വീകരിക്കും. പിൻ നൽകി അയ്യായിരം രൂപയ്ക്ക് മുകളിലുള്ള പെയ്‌മെന്റുകളും സാദ്ധ്യമാകും. ടാപ് ആൻഡ്പിൻ സൗകര്യമുള്ള സൗണ്ട് ബോക്‌സുകൾ അവതരിപ്പിച്ച് അയ്യായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ സ്വീകരിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കായി ആക്‌സിസ് ബാങ്ക് മാറിയിരിക്കുകയാണ്. സ്പീക്കർ വഴി ശബ്ദ സന്ദേശം എത്തുന്നതോടൊപ്പം സ്‌ക്രീനിലും അതു തെളിയും. മികച്ച കണക്ടിവിറ്റിക്കു വേണ്ടി 4ജി, വൈഫൈ സംവിധാനങ്ങൾ ഉപയേഗിക്കാൻ ഇതിൽ സൗകര്യമുണ്ട്. വീസ, റുപെ, അമേരിക്കൻ എക്‌സ്പ്രസ് തുടങ്ങിയ എല്ലാ മുൻനിര പെയ്‌മെന്റ് ശൃംഖലകളിലും പുതിയ ഉപകരണം ലഭ്യമാകും.
പുതുമകൾ അവതരിപ്പിക്കുന്നതിലും വ്യാപാരികളെ ഡിജിറ്റൽവത്കരിക്കുന്നതിലും ബാങ്ക് എന്നും മുന്നിലാണെന്ന് ആക്‌സിസ് ബാങ്ക് പ്രസിഡന്റും കാർഡ്‌സ് ആൻഡ് പെയ്‌മെന്റ്‌സ് വിഭാഗം മേധാവിയുമായ സഞ്ജീവ് മോഘെ പറഞ്ഞു.

ചെലവു കുറഞ്ഞതും ലളിതവുമായ പെയ്‌മെന്റ് സംവിധാനങ്ങൾ അവതരിപ്പിക്കുക വഴി ചെറുകിട വ്യാപാരി മേഖലയിലെ ബാങ്കിന്റെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗത്തിലുള്ളതും സുരക്ഷയുള്ളതുമായ കാർഡ് ഇടപാടുകൾ സാദ്ധ്യമാക്കുന്നതിന്റെ ഉദാഹരണമാണ് എൻ.എഫ്.സി സൗണ്ട് ബോക്‌സിന്റെ അവതരണമെന്ന് മാസ്റ്റർകാർഡ് സൗത്ത് ഏഷ്യ ഡിവിഷൻ പ്രസിഡന്റ് ഗൗതം അഗർവാൾ പറഞ്ഞു.