h



കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേഴ്സ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ സമ്മാനിച്ച പ്രിയ സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം യുവ നടൻ അഷ്‌കർ സൗദാനെ നായകനാക്കി ഒരുക്കുന്ന ഡിഎൻഎ ജൂൺ 14ന് തിയേറ്ററിൽ. റായ് ലക്ഷ്മിയാണ് നായിക.പൂർണമായും ഇൻവസ്റ്റിഗേറ്റീവ്ആ ക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ബാബു ആൻ്റണി, ഹന്ന റെജി കോശി, അജു വർഗീസ്, രഞ്ജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ , കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ തുടങ്ങിയ വൻ താരനിര ത അണിനിരക്കുന്നു .രചന എ . കെ സന്തോഷ്, ഛായാഗ്രഹണം: രവിചന്ദ്രൻ,

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ ആണ് നിർമ്മാണം. പി.ആർ. ഒ: വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ, ആതിര ദിൽജിത്ത്.