
കന്നഡയിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇ മോഷൻസ് ഫാക്ടറി ഗ്രൂപ്പിന്റെ ബാനറിൽ വിവേക് ശീകാന്ത് ആദ്യമായി നിർമ്മിക്കുന്ന സിബിൽ സ് കോർ എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ.എം.ശശിധരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോഹൻ സീനുലാൽ, ദീപക് പ്രിൻസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.മലയാളത്തിലെയും കന്നഡയിലെയും പ്രധാന താരങ്ങളും അണിനിരക്കുന്നുണ്ട്. സംവിധായകൻ ദീപു കരുണാകരന്റെ നേതൃത്ത്വത്തിലെ ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രത്തിന് അർജുൻ ടി. സത്യനാഥ് സംഭാഷണം എഴുതുന്നു.ഛായാഗ്രഹണം പ്രദീപ് നായർ ,
എഡിറ്റിംഗ് സോബിൻ.കെ.സോമൻ , കലാസംവിധാനം. ത്യാഗു തവനൂർ, പ്രൊജക്ട് ഡിസൈൻ മുരുകൻ എസ്.
എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - ഷാജി ഫ്രാൻസിസ്. പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സെന്തിൽകുമാർ.ജൂലായ് പതിനഞ്ചു മുതൽ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. പി.ആർ. ഒ വാഴൂർ ജോസ്.