sandeep

കാണ്ഠമണ്ഡു: പീഡനക്കേസിൽപ്പെട്ട നേപ്പാൾ ടീമിന്റെ മുൻക്യാപ്ടൻ സന്ദീപ് ലമിച്ചനെയ്ക്ക് രണ്ടാം തവണയും യി.എസ് വിസ നിഷേധിച്ചതോടെ താരത്തിന്റെ ട്വന്റി- 20 ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു. പതിനേഴ്‌കാരിയെ ബലാത്സംഗം ചെയ്ത കേസാണ് സന്ദീപിന്റെ പേരിലുണ്ടായിരുന്നത്. നേപ്പാൾ സ‌ർക്കാരും ക്രിക്കറ്റ് അസോസിയേഷനും സന്ദീപിനെ പിന്തുണച്ച് വിസയ്ക്കായുള്ള ശ്രമംനടത്തിയെങ്കിലും വിജയിച്ചില്ല. വിസ അനുവദിക്കാനാവില്ലെന്ന് യു.എസ് എംബസി അറിയിക്കുകയായിരുന്നു. ഈമാസം 4ന് വെസ്റ്റിൻഡീസിനെതിരെയാണ് നേപ്പാളിന്റെ ആദ്യ മത്സരം.

2022 ആഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഹോട്ടല്‍ മുറിയിൽവച്ചാണ് പെണ്‍കുട്ടിയെ സന്ദീപ് ബലാത്സംഗം ചെയ്തത്. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ ലാമിച്ചനയെ അറസ്റ്റുചെയ്തു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിൽ നേരത്തേ സന്ദീപ് അംഗമായിരുന്നു.