v

ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ

ന്യൂയോർക്ക്: ട്വന്റി-20 ലോകകപ്പിന് മുന്നോടിയയുള്ല ഏക സന്നാമഹമത്സരത്തിന് ഇന്ത് ഇന്നിറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളികൾ. ന്യൂയോർക്കിലെ നാസ്സൊ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 8 മുതലാണ് മത്സരം. ഐ.പി.എല്ലിന് ശേഷമാണ് ഇന്ത്യൻ താരങ്ങൾ ലോകകപ്പിനെത്തിയിരിക്കുന്നത്. അഫ്ഗാനെതിരെ ജനുവരിയിലാണ് ഇന്ത്യ അവസാനമായി ട്വന്റി- 20 മത്സരത്തിനിറങ്ങിയത്.

ട്വന്റി-20 പരമ്പരയിലെ തോൽവിക്ക് ശേഷമാണ് ബംഗ്ലാദേശ് വരുന്നത്. വിരാട് കൊഹ്‌ലി സന്നാഹത്തിനിറങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം താമസിച്ചാണ് ടീമിനൊപ്പം ചേരുന്നത്.

ലോകകപ്പിൽ

യശ്വസി ജയ്‌സ്വാളും ക്യാപ്ടൻ രോഹിത് ശർമ്മയും ഓപ്പണിംഗിൽ ഇറങ്ങാനാണ് കൂടുതൽ സാധ്യതയെങ്കിലും മധ്യനിരയിൽ വമ്പനടികൾക്ക് പേരുകേട്ട ശിവംദുബെയെ ഉൾപ്പെടുത്താൻ ഒരു പക്ഷേ യശ്വസിയെ പുറത്തിരുത്താനും സാധ്യതയുണ്ട്. അങ്ഹനെ വന്നാൽ രോഹിത് - കൊഹ്‌ലി ഓപ്പണിംഗ് സഖ്യത്തിനാണ് സാധ്യത. പേസ് ഡിപ്പാർട്ട്മെന്റഇൽ ബുംറയ്ക്കൊപ്പം സിറോജൊ, അർഷ്‌ദീപൊ എന്നതും ഇന്ത്യൻ ക്യാമ്പിലെ പ്രധാന ചർച്ചയാണ്.സഞ്ജു സാംസണ് അവസരം കിട്ടുമോയെന്ന ആകാംഷയും ആരാധകർക്കുണ്ട്.

പരിശീലനത്തിൽ അതൃപ്തി

യു.എസിൽ ടീമിന് ലഭിച്ച പരിശീലന സൗകര്യങ്ങളിൽ ഇന്ത്യൻ ടീം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ടീം കോച്ച് രാഹുൽ ദ്രാവിഡ് ബി.സി.സി.ഐയ്ക്ക് പരാതി നൽകിയെന്നാണ് വിവരം.

ന്യൂയോർക്കിൽ

കാന്റിഗ്വേ പാര്‍ക്കിലാണ് ഇന്ത്യന്‍ ടീമിന് പരിശീലനത്തിനായി സൗകര്യം ഒരുക്കിയത്.എന്നാൽ ഇവിടെ പരിശീലനത്തിനായി നല്‍കിയ പിച്ചുകള്‍ക്ക് നിലവാരമില്ലെന്നാണ് പരാതി. ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനെത്തിയ ടീമിന് നല്‍കിയിട്ടുള്ളസൗകര്യങ്ങള്‍ ശരാശരി നിലവാരത്തിലുള്ളതാണെന്നാണ് പ്രധാന വിമർശനം.

ലൈവ്

സ്റ്റാർ സ്പോർട്‌സിലും ഹോട്ട് സ്റ്റാറിലും