pic

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ജയിലിൽ കഴിഞ്ഞിരുന്ന നാല് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഉത്തർ പ്രദേശ്, അസാം, രാജസ്ഥാൻ സ്വദേശികളാണ് മോചിതരായത്. ശിക്ഷാ കാലയളവ് പൂർത്തിയാക്കിയ ഇവരെ ബുധനാഴ്ചയാണ് വിട്ടയച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റമോ എത്ര വർഷം ഇവർ തടവിൽ കഴിഞ്ഞുവന്നോ വ്യക്തമല്ല.