
വെംബ്ലി: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ന് രാത്രി സ്പാനിഷ് വമ്പൻമരായ റയൽ മാഡ്രിഡും ജർമ്മൻ സൂപ്പർ ടീം ബൊറൂഷ്യ ഡോർട്ട്മുണ്ടും തമ്മിൽ ഏറ്റുമുട്ടും.ഇംഗ്ലണ്ടിലെ വെംബ്ലിയിൽ ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.30 മുതലാണ് മത്സരം. റയൽ മാഡ്രിഡ് 15-ാം കിരീടം ലക്ഷ്യം വയ്ക്കുമ്പോൾ. ബൊറൂഷ്യ തങ്ങളുടെ ഷെൽഫിലേക്ക് രണ്ടാം യൂറോപ്യൻ കീരിടമെത്തിക്കാനാണ് ബൂട്ടുകെട്ടുന്നത്. റയൽ മറ്റൊരു ജർമ്മൻ ടീം ബയേൺ മ്യൂണിക്കിനെ വീഴ്ത്തിയാണ് ഇത്തവണ ഫൈനലിലെത്തിയത്. ബെറൂഷ്യ സെമിയിൽ തോൽപ്പിച്ചത് പി.എസ്.ജിയെയാണ്.
ഇത്തവണത്തെ സ്പാനിഷ് ലാലിഗ ചാമ്പ്യൻ പട്ടം റയൽ സ്വന്തമാക്കിക്കഴിഞ്ഞു.
റയൽ മാഡ്രിഡ് താരം ടോണി ക്രൂസിന്റെയും ബൊറൂഷ്യ ഡോർട്ട് മുണ്ട് താരം മാർക്കോ റൂയുസിന്റെയും ക്ലബിനായുള്ള അവസാന മത്സരം കൂടിയാണ് ഈ ഫൈനൽ.
ലൈവ്
സോണി ടെൺചാനലുകളിലും , സോണിലിവിലും