sudheer

കൊച്ചി രാജാവ്, സി ഐ ഡി മൂസ തുടങ്ങി നിരവധി ചിത്രങ്ങളലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീർ. തന്റെ വിശേഷങ്ങളൊക്കെ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ രണ്ടാം വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്റെ ഭാര്യയെ തന്നെയാണ് നടൻ രണ്ടാമതും താലികെട്ടിയിരിക്കുന്നത്. നടന്റെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികം കൂടിയായിരുന്നു. രണ്ടാമത് ഒന്ന്‌ കെട്ടണം എന്ന അതിയായ ആഗ്രഹം മനസില്‍ ഉണ്ടായിരുന്നുവെന്നും ഒരുപാട്‌ ചിന്തിച്ച്‌ ഒടുവില്‍ ഒരു ഉറച്ച തീരുമാനത്തിലെത്തിയെന്നും പറഞ്ഞുകൊണ്ടാണ് താരം വിവാഹത്തിന്റെയും ഭാര്യയുമൊന്നിച്ച് കേക്ക് മുറിക്കുന്നതിന്റെയും ഒക്കെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസയറിയിച്ചിരിക്കുന്നത്. കാൻസർ അതിജീവിതനാണ് സുധീർ. രോഗത്തെക്കുറിച്ചും സർജറി നടത്തിയതിനെപ്പറ്റിയുമൊക്കെ മുമ്പ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

രണ്ടാമത് ഒന്ന്‌ കെട്ടണം എന്ന അതിയായ ആഗ്രഹം

മനസില്‍ ഉണ്ടായിരുന്നു..ഒരുപാട്‌

ചിന്തിച്ച്‌ ഒടുവില്‍ ഒരു ഉറച്ച

തീരുമാനത്തിലെത്തി, കഴിഞ്ഞ 25

വര്‍ഷമായി എന്നെ സഹിച്ച്‌, എന്റെ

കൊച്ചു കൊച്ചു ചുറ്റിക്കളികള്‍ ഒന്നും

കണ്ടില്ലന്ന്‌ നടിച്ച്‌, എന്റെ താങ്ങും

തണലുമായി നിന്ന ഇവളോളം വരില്ല

മറ്റാരും എന്ന്‌...

ഒടുവില്‍ അവളെ തന്നെ ഒന്നുടെ അങ്ങ്‌

കെട്ടി...

അല്ലപിന്നെ...അനുഗ്രഹിക്കുക..

ആശിര്‍വദിക്കുക. (സംഭാവനകള്‍ Google Pay വഴിയും സ്വീകരിക്കുന്നതാണ്‌)