
അരിസ്റ്റോ സുരേഷ് നായകനാകുന്ന ജോബി വയലുങ്കൽ സംവിധാനം ചെയ്യുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂടിന്റെ പേജിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ ബംഗാളിയായാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്ന ചിത്രം കൂടിയാണ്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും പ്രധാന വേഷം അവതരിപ്പിക്കുന്നു. കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്ക, സംഭാഷണം സംവിധായകൻ ജോബിയും ധരനും ചേർന്നാണ്. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഛായാഗ്രഹണം: എ കെ ശ്രീകുമാർ, എഡിറ്റിംഗ്: ബിനോയ് ടി വർഗീസ്, റെജിൻ കെ ആർ, കലാസംവിധാനം: ഗാഗുൽ പി.ആർ.ഒ: പി.ശിവപ്രസാദ്.