c

ട്വന്റി-20 ക്രിക്കറ്റിലെ വലിയ പൂരമായ ലോകകപ്പ് പോരാട്ടം ഇന്ന് മുതൽ. ഐ.പി.എൽ ആരവം ഒഴിയും മുമ്പെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിൽ ആറാടിക്കാൻ ലോകകപ്പിനായുള്ള യുദ്ധം തന്നെ ഇതാ കൺമുന്നിൽ. കരിബീയൻ ദ്വീപുകളും യു.എസ്.എയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പിലെ ഉദ്ഘാടന മത്സരം ഇന്ത്യൻ സമയം ഇന്ന് രാവിലെ 6 മുതൽ മുതൽ ടെക്സാസിലെ ഗ്രാൻഡ് പ്രയി‌ർ സ്റ്റേഡിയത്തിലാണ്. ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിലെ ആതിഥേയരായ യു.എസ്.എയും കാനഡയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് എയിലെ ടീമുകളായ ആതിഥേയരായ വെസ്റ്റിൻഡീസും പാപുവ ന്യൂഗിനിയയും തമ്മിലാണ് പോരാട്ടം. ഇന്ത്യൻ സമയം ഇന്ന് രാത്രി 8 മുതൽ ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യ 5നിറങ്ങും

ഗ്രൂപ്പ് എയിലാണ ഇന്ത്യ. ഇന്ത്യയുടെ ആദ്യ മത്സരം 5ന് അയർലൻഡിനെതിരെയാണ്. 9-ാനാണ് ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുന്ന ബ്ലോക്ക്ബസ്റ്റർ പോരാട്ടാം. യു.എസ്ഉം കാനഡയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

ഇന്ത്യയുടെ ആദ്യ റൗണ്ടിലെ ഷെഡ്യൂൾ

5ന് അയർലൻ‌ഡിനെതിരെ

രാത്രി 8 മുതൽ ന്യൂയോർക്കിൽ

9ന് പകിസ്ഥാനെതിരെ

രാത്രി 8 മുതൽ ന്യൂയോർക്കിൽ

12ന് യു.എസിനെതിരെ

രാത്രി 8 മുതൽ ന്യൂയോർക്കിൽ

15ന് കാനഡയ്ക്കെതിരെ

രാത്രി 8മുതൽ ഫ്ലോറിഡയിൽ

29

ഫൈനൽ 29ന് ​ബാ​ർ​ബ​ഡോ​സി​ലെ​ ​കെ​ൻ​സിം​ഗ്‌​ട​ൺ​ ​ഓ​വ​ലിൽ.

ലൈവ്: സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും

ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദൂരദർശനിലും ലൈവ് ഉണ്ടാകും.