
മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഏറെ ശ്രദ്ധയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ജയറാം. തെനാലി, സരോജ, പഞ്ചതന്തിരം മുതൽ പൊന്നിയിൻ സെൽവൻ വരെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ ജയറാം തമിഴിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു തമിഴ് ചിത്രത്തിൽ കൂടി എത്തുകയാണ് നടൻ.
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് അണിയറപ്രവർത്തകർ ഇന്ന് വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 'സൂര്യ44' എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.
A man who breathes versatility and humour!! He lives in his performances. #Jayaram joins the talents of #Suriya44
— 2D Entertainment (@2D_ENTPVTLTD) June 1, 2024
Welcome onboard #Jayaram sir 🎭 #LoveLaughterWar ❤️🔥 #AKarthikSubbarajPadam📽️@Suriya_Offl @karthiksubbaraj @hegdepooja @Music_Santhosh @rajsekarpandian… pic.twitter.com/1xortAv164
ഇന്ന് ആൻഡമാൻ തലസ്ഥാനമായ പോർട്ട് ബ്ലെയർ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്ന സൂര്യയുടെയും ജയറാമിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. മാസ്ക് ധരിച്ച് കറുത്ത വസ്ത്രം ധരിച്ച് ജയറാം സൂര്യക്കൊപ്പം ആരാധകരുടെ ഇടയിലേക്ക് നടന്നുവരുന്നത് വീഡിയോയിൽ കാണാം.
It's official now, #Jayaram is part of #Suriya44✅💥#Suriya & Jayaram both together have reached Port Blair, Andaman✈️
— AmuthaBharathi (@CinemaWithAB) June 1, 2024
Fans response ❤️🔥pic.twitter.com/BqEuofli4A
'സൂര്യ 44'ൽ ജയറാമിനെ കൂടാതെ മലയാളത്തിലെ മറ്റൊരു താരം കൂടി എത്തുന്നുണ്ട്. നടൻ ജോജു ജോർജാണ് എത്തുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെയാണ് ജോജു ജോർജ് തമിഴിൽ എത്തുന്നത്. 2021 ൽ നെറ്റ് ഫ്ളിക്സിൽ റിലീസ് ചെയ്ത ചിത്രത്തിൽ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, ഇംഗ്ളീഷ് നടൻ ജയിംസ് കോസ്മോ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്. കൂടാതെ മണിരത്നം- കമൽഹാസൻ ചിത്രം തഗ് ലൈഫിലും ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഡൽഹിയിൽ തഗ് ലൈഫിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യമായാണ് ജോജു മണിരത്നം - കമൽഹാസൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. അതേസമയം സൂര്യ- കാർത്തിക് സുബ്ബരാജ് ചിത്രത്തിന് സന്തോഷ് നാരായണൻ ആണ് സംഗീതം. ജഗമേ തന്തിരത്തിന് സംഗീതം ഒരുക്കിയതും സന്തോഷ് നാരായണനാണ്.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സൂര്യയുടെ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരം ബോബി ഡിയോൾ തമിഴ് അരങ്ങേറ്റം നടത്തുന്നുവെന്ന പ്രത്യേകതയുണ്ട്. പ്രതിനായക വേഷത്തിലാണ് ബോബി ഡിയോൾ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. 1000 വർഷങ്ങൾക്കുമുൻപുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്.