ന്യൂഡൽഹി: കീം പരീക്ഷാ തീയതിയിലും സമയത്തിലും മാറ്റം പ്രഖ്യാപിച്ച് എൻട്രസ് കമ്മിഷൻ. പുതുക്കിയ സമയക്രമം അനുസരിച്ച് എൻജിനിയറിംഗ് പരീക്ഷ ജൂൺ 5 മുതൽ 9 വരെയാണ്. പരീക്ഷാ സമയം എല്ലാ ദിവസവും 2 മുതൽ 5 വരെ. ഫാർമസി പരീക്ഷ ജൂൺ 10ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ 5 വരെ. പുതുക്കിയ അഡ്മിറ്റ്‌ കാർഡ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.